മുടി കൊഴിച്ചിലിന് ഇനി ഗുഡ് ബൈ പ്രകൃതിദത്ത പരിഹാരങ്ങള്‍ ഇതാ
മുടി കൊഴിച്ചില്‍ പ്രായഭേദമന്യേ നിരവധി പേര്‍ നേരിടുന്ന ഒരു പ്രശ്നമാണ്. സമൃദ്ധവും സുന്ദരവും തിളക്കമുള്ളതുമായ മുടി ലഭിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ തിരക്കിനടയില്‍ മുടി വേണ്ട രീതിയില്‍ സംരക്ഷിക്കാന്‍ കഴിയാതെ വരുന്നു. എന്നാല്‍ മുടിയുടെ വളര്‍ച്ചയ്ക്കായി ചിലര്‍ ചിലവേറിയതും കെമിക്കലുകള്‍ അടങ്ങിയ ചികിത്സയും ചെയ്യുന്നു. എന്നാല്‍ ഇത് തലയ്ക്കും മുടിയ്ക്കും ദോഷം ചെയ്യുന്നു. മുടിയുടെ സംരക്ഷണത്തിന് വീട്ടുവൈദ്യത്തേക്കാള്‍ നല്ലതായി മറ്റൊന്നുമില്ല. ഇതിനായി ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ പരിചയപ്പെടാം. സവാള നീര് മുടിയുടെ വളര്‍ച്ചയ്ക്ക് സവാള നീര് ഉപയോഗിക്കുന്നത് ഏറ്റവും മികച്ചതും പഴയതുമായ ഒരു വീട്ടുവൈദ്യമാണ്. സവാളയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ ഘടകം മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. സവാളയുടെ കുറച്ച് കഷ്ണങ്ങളില്‍ നിന്ന് നീര് പിഴിഞ്ഞ് തലയോട്ടിയില്‍ മസാജ് ചെയ്യുക. ഇത് തലയോട്ടിയില്‍ 15-20 മിനിറ്റ് നേരം വെച്ചതിന് ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഇതു തുടരാം. ആവണക്കെണ്ണ (കാസ്റ്റര്‍ ഓയില്‍) മുടിയുടെ വളര്‍ച്ചയ്ക്ക് മറ്റൊരു പ്രതിവിധി കാസ്റ്റര്‍ ഓയില്‍ അഥവാ ആവണക്കെണ്ണയാണ്. ഇത് ഒമേഗ -6 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, പ്രോട്ടീന്‍, മറ്റ് പോഷകങ്ങള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. മുടിയുടെ വളര്‍ച്ച തടയുന്ന തലയോട്ടിയിലെ അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന ഫംഗസ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ഈ മാജിക് ഓയിലിലുണ്ട്. ഒരു ചൂടുള്ള ആവണക്കെണ്ണ മസാജ് നിങ്ങളുടെ മുടിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. കറ്റാര്‍വാഴ മിക്കവരുടേയും വീട്ടുമുറ്റത്ത് കാണാന്‍ കഴിയുന്ന സസ്യമാണ് കറ്റാര്‍വാഴ. മുടിയുടെ വളര്‍ച്ചയ്ക്കും പരിപാലനത്തിനും ഉത്തമമാണ് കറ്റാര്‍വാഴ. റ്റാര്‍വാഴയുടെ നീരെടുത്ത് നേരിട്ട് ശിരോചര്‍മ്മത്തില്‍ തേയ്ക്കണം. കറ്റാര്‍ വാഴയുടെ പോഷകങ്ങള്‍ ശിരോചര്‍മ്മത്തില്‍ ആഗിരണം ചെയ്യാനായി ഏതാനും മണിക്കൂറുകള്‍ അനുവദിക്കണം. അതിനു ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ മൂന്ന് നാല് തവണ ഇതു തുടര്‍ന്നാല്‍ മുടി കൊഴിച്ചില്‍ മാറുകയും മുടി തഴച്ചു വളരുകയും ചെയ്യും. മുട്ട മുട്ട ശരീരത്തിന് മാത്രമല്ല, നിങ്ങളുടെ തലമുടിയ്ക്കും നല്ലതാണ്. ലെസിത്തിന്‍, പ്രോട്ടീന്‍ എന്നിവ നിറഞ്ഞതിനാല്‍ നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ബയോട്ടിന്‍, അയഡിന്‍, സള്‍ഫര്‍, സിങ്ക്, സെലിനിയം, വിറ്റാമിന്‍ ബി, എ, ഡി, ഇ, കെ, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയും മുട്ടകളില്‍ അടങ്ങിയിട്ടുണ്ട്. ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും തേനും ചേര്‍ത്ത് ഒരു മുട്ട വെള്ള കലര്‍ത്തുക. 20 മിനിറ്റ് മുടിയില്‍ പുരട്ടുക, തണുത്ത വെള്ളത്തില്‍ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. നെല്ലിക്ക മുടിയുടെ തിളക്കത്തിനും മുടികൊഴിച്ചില്‍ തടയുന്നതിനും ഉത്തമമാണ് നെല്ലിക്ക. അതില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിനുകളും പോഷകങ്ങളും അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. കരോട്ടിന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും അതുവഴി മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.